ഇന്‍ഡോര്‍: കുഞ്ഞിന്‍റെ കരച്ചില്‍ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന തര്‍ക്കത്തെതുടര്‍ന്ന് ഭാര്യയെ തത്ക്ഷണം മൊഴി ചൊല്ലി ഭര്‍ത്താവ്. മുത്തലാഖ് ചൊല്ലുന്നത് മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്നിരിക്കെയാണ് ഈ സംഭവം.
മധ്യപ്രദേശിലെ ഭര്‍വാനി സ്വദേശിയായ ഉസ്മ അന്‍സാരി (21) ആണ് ഇന്‍ഡോര്‍ സ്വദേശിയായ അക്ബറിനെതിരെ പരാതി നല്‍കിയത്. ആഗസ്റ്റ് നാലിനാണ് സംഭവം, ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ഒരു വയസായ മകള്‍ രാത്രി നിര്‍ത്താതെ കരയുകയും ഇതുകേട്ട് കുപിതനായ ഭര്‍ത്താവ് കുഞ്ഞിനെ കൊന്നുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തില്‍ ഭാര്യയെ മൊഴി ചൊല്ലുകയായിരുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ സ്ത്രീധനത്തെ ചൊല്ലി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു.