സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
അഴിമതിക്കെതിരായ ലോക്പാൽ-ലോകായുക്ത നിയമം നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് ഏഴ് ദിവസമായി ഹസാരെ നിരാഹാര സമരം നടത്തി വരികയായിരുന്നു. അണ്ണാ ഹസാരെയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ രലേഗൻ സിദ്ധി ഗ്രാമത്തിലെ സമര പന്തലിലെത്തിയാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചിയിൽ താൻ സംതൃപ്തനാണ്. അതിനാൽ സമരം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്പാൽ നടപ്പാക്കാനാണ് തങ്ങൾ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ ഫെബ്രുവരി 13 ന് തീരുമാനമെടുക്കുമെന്നും അണ്ണാ ഹസാരെ പറഞ്ഞു.
Conclusion: