അമരാവതി: ആന്ധ്രാ പ്രദേശില്‍ 24 മണിക്കൂറിനിടെ പുതിയതായി 130 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ശനിയാഴ്‌ച 30 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യ വിഭാഗം അറിയിച്ചു. ശനിയാഴ്‌ച സംസ്ഥാനത്ത് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3,718 പേര്‍ക്കാണ്. ഇതില്‍ 2,353 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 1,290 പേര്‍ ചികിത്സയിലുണ്ടെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 75 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വിദേശത്ത് നിന്നെത്തിയവരില്‍ ഇതുവരെ 131 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 126 പേര്‍ ചികിത്സയിലാണ്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ 810 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 28 പേര്‍ക്ക് രോഗം ഭേദമായി. ഇനി 508 പേരാണ് ചികിത്സയിലുള്ളത്.
ആന്ധ്രാ പ്രദേശില്‍ 130 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ശനിയാഴ്‌ച 30 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.