അമരാവതി: ആന്ധ്രയിലെ ചില സ്വകാര്യ ലാബുകൾക്കും കൊവിഡ് പരിശോധന നടത്താൻ സർക്കാർ അനുമതി നൽകി. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻഎബിഎൽ), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവയുടെ അംഗീകാരമുള്ള ലബോറട്ടറികൾക്ക് മാത്രമേ പരിശോധന നടത്താൻ അനുവാദമുള്ളൂവെന്ന് ഉത്തരവിൽ പറയുന്നു. അതോടൊപ്പം സ്വകാര്യ ലാബുകളിൽ നടത്തുന്ന പരിശോധനകൾക്ക് നിശ്ചിത തുക ഫീസായും ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളിൽ നടത്തുന്ന പരിശോധനകളുടെ വിശദ വിവരങ്ങൾ വൈഎസ്ആർ ആരോഗ്യശ്രീ ട്രസ്റ്റിലേക്ക് അയക്കണം. ഇത്തരത്തിൽ നടത്തുന്ന പരിശോധനകളുടെ പൂർണ ഉത്തരവാദിത്വം ജില്ലാ ഹെൽത്ത് അതോറിറ്റിക്കായിരിക്കും. അതേസമയം ആന്ധ്രയിൽ പുതിയതായി 207 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 80 ആയി.
കൊവിഡ് 19 പരിശോധനക്ക് സ്വകാര്യ ലാബുകൾക്ക് അനുമതി നൽകി ആന്ധ്രാ സർക്കാർ - Andhra Pradesh
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻഎബിഎൽ), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവയുടെ അംഗീകാരമുള്ള ലബോറട്ടറികൾക്ക് മാത്രമേ അനുമതിയുള്ളൂ