അമരാവതി: ആന്ധ്രയില്‍ പശ്ചിമ ഗോദാവരിയിലെ എലുരുവില്‍ അജ്ഞാത രോഗം ബാധിച്ച് കുഴഞ്ഞ് വീണവരെ സന്ദർശിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. അജ്ഞാത രോഗം ബാധിച്ച് ഇരുന്നൂറിലധികം ആളുകളെയാണ് ശനിയാഴ്‌ച മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗത്തെ തുടർന്ന് ഇന്നലെ ഒരു മരണം റിപ്പോർട്ട് ചെയ്‌തിരുന്നു.
കൂടുതൽ വായിക്കാൻ: അജ്ഞാത രോഗം; ആന്ധ്രയില്‍ നൂറുകണക്കിനാളുകള്‍ കുഴഞ്ഞ് വീണു
രോഗബാധിതർക്ക് നൽകുന്ന ചികിത്സ മുഖ്യമന്ത്രി വിലയിരുത്തി. വിഷയത്തിൽ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നിലവിൽ സ്വീകരിക്കേണ്ട നടപടികളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. 345 പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 180 പേർ ആശുപത്രി വിട്ടിരുന്നു.