ETV Bharat / bharat

ആന്ധ്രാ പ്രദേശ്‌ സര്‍ക്കാര്‍ യഥാര്‍ഥ കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ല: പവന്‍ കല്യാണ്‍

author img

By

Published : Apr 18, 2020, 9:55 AM IST

സംസ്ഥാനത്തുള്ള കൊവിഡ്‌ ബാധിതരുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

Pawan Kalyan news  Andhra Pradesh government  Janasena Party news  Janasena Party leaders news  Nadendla Manohar news  Janasena Political Affairs Committee news  Hyderabad news  JSP president Pawan Kalyan on covid19  കൊവിഡ്‌ 19  ആന്ധ്രാ പ്രദേശ്‌ സര്‍ക്കാര്‍  കൊവിഡ്‌ 19തിനെ ആന്ധ്രാ പ്രദേശ്‌ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നെന്ന് ആരോപണം
കൊവിഡ്‌ 19; ആന്ധ്രാ പ്രദേശ്‌ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നെന്ന് ആരോപണം

ഹൈദരാബാദ്:‌ കൊവിഡ്‌ 19നെ ആന്ധ്രാ പ്രദേശ്‌ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെന്ന് ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍. ഈ മഹാമാരിയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്തുള്ള കൊവിഡ്‌ ബാധിതരുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സംസ്ഥാനത്തിന്‍റെ പലയിടത്തും ശരിയായ രീതിയില്‍ കൊവിഡ്‌ പരിശോധനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ സാഹചര്യം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. വിശാഖപട്ടണം പോലുള്ള പ്രദേശങ്ങളില്‍ രോഗം എത്രത്തോളം പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നതിന് വ്യക്തമായ കണക്കുകളില്ല.ദിവസവേതന തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍ എന്നിവരെ കുറിച്ചുള്ള ആശങ്കയും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി ഉടന്‍ ആക്ഷന്‍ പ്ലാന്‍ രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി നേതാക്കളും പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രതിനിധികളും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.