ETV Bharat / state

അമീബിക് മസ്‌തിഷ്‌കജ്വര മരണം കാസർകോട്ടും ;മരിച്ചത് മുംബൈയില്‍ നിന്നെത്തിയ യുവാവ് - AMOEBIC ENCEPHALITIS DEATH - AMOEBIC ENCEPHALITIS DEATH

കാസർകോട് ജില്ലയിൽ അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുംബൈയിൽ നിന്നാണ് ഇയാൾക്ക് രോഗം പിടിപെട്ടത്.

അമീബിക് മസ്‌തിഷ്‌കജ്വരം  മസ്‌തിഷ്‌കജ്വരം ബാധിച്ചു മരണം  AMOEBIC ENCEPHALITIS DEATH  AMOEBIC ENCEPHALITIS DEATH KERALA
Manikandan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 23, 2024, 8:35 AM IST

Updated : Sep 23, 2024, 11:50 AM IST

കാസർകോട്: അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ എം മണികണ്‌ഠൻ (38) ആണ് മരിച്ചത്. മുംബൈയിൽ സഹോദരനൊപ്പം കടയിൽ ജോലിചെയ്‌തിരുന്ന മണികണ്‌ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.

രണ്ടാഴ്‌ചയോളമായി കാസർകോട് ഗവണ്‍മെന്‍റ് ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ നിന്നും എങ്ങനെ രോഗം പകർന്നു എന്നത് വ്യക്തമല്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലോകത്തിൽ തന്നെ 11 പേർ മാത്രമാണ് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് രോഗമുക്തി നേടിയിട്ടുള്ളത്. കേരളത്തിൽ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗം കൂടുതൽ റിപ്പോർട്ട്‌ ചെയ്‌തതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്ന ആളുകളിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്.

ഇതൊരു പകർച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം ഉണ്ടാകും. വേനൽക്കാലത്ത് ജലാശയങ്ങളിൽ വെള്ളത്തിന്‍റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിയ്ക്കുന്നത്. ആളുകൾ വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുലെ അമീബ വെള്ളത്തിൽ മുഴുവൻ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. നട്ടെല്ലിൽ നിന്ന് സ്രവം കുത്തിയെടുത്ത് ചെയ്യുന്ന പിസിആർ പരിശോധനയിലൂടെയാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്.

അമീബക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് രോഗബാധിതരെ ചികിത്സിക്കുന്നത്. എത്രയും വേഗം ചികിത്സ തുടങ്ങുകയാണ് പ്രതിവിധി.

Also Read : അമീബിക്ക് മസ്‌തിഷ്‌ക ജ്വരം: സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ് - Amoebic Meningoencephalitis

Last Updated : Sep 23, 2024, 11:50 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.