ലക്‌നൗ: അനാമിക ശുക്ല കേസിൽ മൂന്ന് പേർ കൂടി പിടിയിലായി. സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളിൽ വ്യാജ രേഖകൾ ഉപയോഗിച്ച് നിരവധി പേർ ജോലി ചെയ്‌ത് പണം തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. പുഷ്‌പേന്ദ്ര സിംഗ്, ആനന്ദ്, റാംനാഥ് എന്നിവരാണ് അറസ്റ്റിലായത്. അനാമിക ശുക്ല എന്ന യുവതിയുടെ പേരും രേഖകളും ഉപയോഗിച്ച് പ്രയാഗ്‌രാജ്, അമേഠി, റായ്ബറേലി, വാരണസി, സഹാറൻപൂർ, അംബേദ്‌കർ നഗർ, അലിഗഡ്, കസ്‌ഗഞ്ച്, ബഗ്‌പത് എന്നീ ജില്ലകളിൽ മറ്റുള്ളവരെ ജോലിക്ക് നിയമിച്ചു. കേസിൽ ഇതിനുമുമ്പ് രണ്ട് പേർ കൂടി അറസ്റ്റിലായിരുന്നു. കസ്‌തൂർബ ഗാന്ധി ബാലിക സ്‌കൂളിൽ ജോലി ലഭിക്കാൻ നൽകിയ തന്‍റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ദുരുപയോഗം ചെയ്‌തുവെന്ന് അനാമിക ശുക്ല ഗോണ്ട വിദ്യാഭ്യാസ ഓഫീസറോട് സത്യാവസ്ഥ വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ 25 സ്‌കൂളുകളില്‍ വ്യാജരേഖ ഉപയോഗിച്ച് ജോലി ചെയ്‌ത് ഒരു കോടിയോളം രൂപ തട്ടിയെടുത്ത വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
അനാമിക ശുക്ല കേസ്; യുപിയിൽ മൂന്ന് പേർ കൂടി പിടിയിൽ - കസ്‌തൂർബ ഗാന്ധി ബാലിക
ഉത്തർപ്രദേശിലെ 25 സ്‌കൂളുകളില്‍ വ്യാജരേഖ ഉപയോഗിച്ച് നിരവധി പേർ ജോലി ചെയ്‌ത് ഒരു കോടിയോളം തട്ടിയെടുത്ത വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.