പാട്ന: ബീഹാറിലെ പാട്നക്ക് സമീപം ജിവൻചാക്ക് ജില്ലയിൽ അനധികൃത തോക്ക് നിർമാണ ഫാക്ടറിയില്‍ എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മദ്യവും സ്വദേശ നിർമിത തോക്കുകളും വെടിമരുന്നും മാരകായുധങ്ങളും പിടിച്ചെടുത്തു. 90 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 850 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ബേബി ദേവിയെന്ന യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബേബി ദേവി ഭർത്താവിനും മക്കൾക്കുമൊപ്പം ദീർഘനാളായി മദ്യം കടത്തുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബീഹാറിൽ 2016 മുതൽ മദ്യം വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്.