അഹമ്മദാബാദ്: പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയതില്‍ നന്ദി അറിയച്ച് അമുല്‍ ഗ്രൂപ്പ്. ഇന്ത്യയിലെ പത്ത് കോടിയോളം വരുന്ന ക്ഷീരകര്‍ഷകരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന തീരുമാനമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടതെന്ന് അമുല്‍ ഗ്രൂപ്പ് അറിയിച്ചു.
തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് നരേന്ദ്ര മോദി കരാറില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ആര്‍.സി.ഇ.പി ചര്‍ച്ചയില്‍ ഇന്ത്യ ഉയര്‍ത്തിയ സുപ്രധാനവിഷയങ്ങലും ആശങ്കകളും പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് കരാറില്‍ നിന്നും ഇന്ത്യ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. അതെസമയം ആര്‍.സി.ഇ.പി കരാര്‍ രാജ്യത്തെ കാര്‍ഷിക, ഉത്‌പാദന മേഖലയെ തളര്‍ത്തുമെന്നാരോപിച്ച് രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.