ETV Bharat / bharat

അമിത്‌ ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; കനത്ത സുരക്ഷയിൽ ചെന്നൈ

author img

By

Published : Nov 21, 2020, 11:05 AM IST

ചെന്നൈ വിമാനത്താവളം, എംആർസി നഗർ സ്റ്റാർ ഹോട്ടൽ, കലൈവനാർ അരങ്ങം എന്നിവിടങ്ങളിൽ 3000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്

Amit shah visit to chennai  Amit shah  chennai in high alert  അമിത്‌ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും  അമിത്‌ഷാ  ചെന്നൈ കനത്ത് സുരക്ഷയിൽ
അമിത്‌ ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; ചെന്നൈ കനത്ത സുരക്ഷയിൽ

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ എത്തുന്നത്. ചെന്നൈയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ സ്വാഗതം ചെയ്യാനായി പഴയ ചെന്നൈ വിമാനത്താവളം പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, മറ്റ് മന്ത്രിമാർ, ബിജെപി നേതാക്കൾ എന്നിവർ അമിത്‌ ഷായെ സ്വീകരിക്കാൻ ഇന്ന് ഉച്ചക്ക് വിമാനത്താവളത്തിലെത്തും.

ചെന്നൈയിലെത്തിയ ശേഷം അമിത് ഷാ എംആർസി നഗറിലെ സ്വകാര്യ സ്റ്റാർ ഹോട്ടലിൽ വിശ്രമിക്കും. നാല് മണിക്ക് ചെന്നൈ കലൈവനാർ അരങ്ങത്ത് തമിഴ്‌നാട് സർക്കാർ നടത്തുന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. ശേഷം തിരുവല്ലൂർ ജില്ലയിലെ തെർവോയ്-കാൻഡിഗായ് റിസർവോയർ പദ്ധതിയും മെട്രോ റെയിൽ വിപുലീകരണ പദ്ധതിയും വെർച്വലായി ഉദ്‌ഘാടനം ചെയ്യും. ചെന്നൈ വിമാനത്താവളം, എംആർസി നഗർ സ്റ്റാർ ഹോട്ടൽ, കലൈവനാർ അരങ്ങം എന്നിവിടങ്ങളിൽ 3000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. നടന്‍ രജനീകാന്തുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുള്ളതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.