ETV Bharat / entertainment

'ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുന്നത് ആലോചിക്കാനാകില്ല'; മരണത്തെ കുറിച്ച് പൊന്നമ്മയുടെ വാക്കുകള്‍ - KAVIYOOR PONNAMMA About DEATH - KAVIYOOR PONNAMMA ABOUT DEATH

സഹോദരി കവിയൂര്‍ രേണുകയുടെ മരണം വേദനിപ്പിച്ചു. രേണുക മരിക്കുമ്പോള്‍ കാശിയില്‍ സിനിമ ചിത്രീകരണത്തിലായിരുന്നു പൊന്നമ്മ

KAVIYOOR PONNAMMA DEATH  KAVIYOOR PONNAMMA CINEMA ACTRESS  കവിയൂര്‍ പൊന്നമ്മ മരണം  മരണത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ
kaviyoor ponnamma (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 7:12 PM IST

നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ തേങ്ങുകയാണ് മലയാള സിനിമ ലോകം. എന്നാല്‍ നേരത്തെ മരണത്തെ കുറിച്ച് പൊന്നമ്മ എഴുതിയ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്‍റെ പ്രിയപ്പെട്ടവരുടെ വിയോഗത്തിലായിരുന്നു പൊന്നമ്മ ഇങ്ങനെ കുറിച്ചത്...

'തന്‍റെ പ്രായത്തിലുള്ള പലരുടെയും പ്രശ്‌നം ഒന്നും ചെയ്യാനില്ലാത്തതാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് പലരും മരണത്തെ കാത്തിരിക്കുന്നു. താന്‍ അങ്ങനെ അല്ല. എനിക്കാവുന്ന കാര്യങ്ങള്‍ ചെയ്യും. മരിക്കാന്‍ തനിക്ക് ഭയമില്ല. മരണത്തെ താന്‍ കാത്തിരിക്കുന്നതുമില്ല. അപകട മരണം ആകരുതേ എന്നുണ്ട്. പ്രത്യേകിച്ചും വെള്ളത്തില്‍ മുങ്ങിയുള്ള മരണം. ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് മാത്രം ആലോചിക്കാന്‍ വയ്യ' ഇതായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍.

സഹോദരി രേണുകയുടെ മരണം കവിയൂര്‍ പൊന്നമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കവിയൂര്‍ രേണുക മരിക്കുമ്പോള്‍ കാശിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു പൊന്നമ്മ. എങ്കിലും നാട്ടിലേക്ക് മടങ്ങി സഹോദരിയെ ഒരു നോക്ക് കണ്ടിരുന്നു. പീന്നീട് മകള്‍ ബിന്ദുവിന്‍റെ ആദ്യ കുഞ്ഞിന്‍റെ മരണവും നൊമ്പരമായിരുന്നു.

മുപ്പത് വര്‍ഷത്തെ മദ്രാസ് ജീവിതത്തിന് ശേഷമാണ് കവിയൂര്‍ പൊന്നമ്മ ആലുവയില്‍ പെരിയാര്‍ തീരത്ത് ശ്രീപദം എന്ന വീട് നിര്‍മിച്ചത്. പിന്നീടുള്ള വിശ്രമ ജീവിതം മുഴുവന്‍ ഈ വീട്ടിലായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

12ാം വയസിലാണ് അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞത്. പാട്ടുകാരിയാവാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ അഭിനയത്തിലേക്കുള്ള വഴി ഒരു നിമിത്തം പോലെ വന്നെത്തുകയായിരുന്നു. തോപ്പില്‍ ഭാസിയുടെ 'മൂലധനം' എന്ന നാടകത്തിലൂടെയാണ് അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് സിനിമയില്‍ തിരക്കുള്ള നടിയായി മാറി. ചെയ്‌ത വേഷങ്ങളൊക്കെയും അത്രയും മികവുറ്റതായിരുന്നു. അങ്ങനെയാണ് മലയാള സിനിമയുടെ സ്വന്തം അമ്മ മുഖമായി കവിയൂര്‍ പൊന്നമ്മ മാറിയത്.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു പൊന്നമ്മയുടെ മരണം. സിനിമ രാഷ്‌ട്രീയ- സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആലുവയിലെ വീട്ടില്‍ എത്തിയത്.

Also Read:വാത്സല്യച്ചിരി മാഞ്ഞു; കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ വിട

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.