ന്യൂഡൽഹി: സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി മുതിർന്ന ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് അവലോകന യോഗം ചേര്‍ന്നു. മന്ത്രിമാരായ ജി.കിഷൻ റെഡ്ഡി, നിത്യാനന്ദ് റായ്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, മുതിർന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. തുടർച്ചയായ അവലോകന യോഗങ്ങൾ രണ്ട് മൂന്ന് ദിവസത്തിലൊരിക്കൽ അമിത് ഷാ നടത്തുന്നുണ്ടെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുമെന്നും ഇത് സംസ്ഥാനങ്ങളിലെ കൺട്രോൾ റൂമുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം മെയ് മൂന്ന് വരെ നീളുന്ന ലോക്ക് ഡൗണിൽ പിന്‍തുടരേണ്ട വിശദമായ മാർഗനിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് അവലോകന യോഗം ചേർന്നു - അമിത് ഷാ
മന്ത്രിമാരായ ജി കിഷൻ റെഡ്ഡി, നിത്യാനന്ദ് റായ്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും മുതിർന്ന ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.
![കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് അവലോകന യോഗം ചേർന്നു Amit Shah reviews COVID-19 situation in states UTs Amit Shah covid corona review meeting newdelhi ന്യൂഡൽഹി കേന്ദ്ര ആഭ്യന്തരമന്ത്രി അവലോകന യോഗം അമിത് ഷാ ജി കിഷൻ റെഡ്ഡി, നിത്യാനന്ദ് റായ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6848994-4-6848994-1587228272321.jpg?imwidth=3840)