ന്യൂഡൽഹി: കൊവിഡ് പകർചവ്യാധിക്കെതിരെ പോരാടുന്ന മുൻനിര പ്രവർത്തകർക്ക് നന്ദി അറിയിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്ത സായുധ സേനയുടെ തീരുമാനത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രശംസിച്ചു. സായുധ സേനയുടെ തീരുമാനം കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ധൈര്യം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ഈ മഹാമാരിയെ അതിജീവിക്കാൻ ഒരു രാജ്യം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കൊവിഡ് യോദ്ധാക്കൾക്ക് നന്ദിയർപ്പിക്കുന്നതിനായി ഇന്ത്യൻ സായുധ സേന ഞായറാഴ്ച ആശുപത്രികളിൽ ഫ്ലൈ പേസ്റ്റിംഗ്, കപ്പലുകളിൽ പ്രകാശം തെളിയിക്കുകയും, സൈനിക ബാൻഡുകൾ, ഷവർ ഫ്ലവർ എന്നിവ പ്രദർശിപ്പിക്കും. അതേ സമയം കൊവിഡ് വൈറസ് ഇന്ത്യയിൽ പരിവർത്തനത്തിന് വിധേയമായിട്ടുണ്ടോ എന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യ അപ്പെക്സ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു. ലോക്ക് ഡൗണിന്‍റെ അവസാനത്തോടെ പഠനം ആരംഭിക്കുമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വിൻ ഐപിസിഎയുടെ 16.08 കോടി എച്ച്സിക്യു ഗുളികകൾ ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാർ, മറ്റ് സ്ഥാപനങ്ങൾ, ഇന്ത്യയിലുടനീളമുള്ള ഫാർമസികൾ എന്നിവയ്ക്ക് നൽകി.