ETV Bharat / bharat

യുഎൻ‌എസ്‌സിയിലേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തതില്‍ നന്ദി പറഞ്ഞ് അമിത് ഷാ - ഏകകണ്ഠമായി യുഎൻ സുരക്ഷാ സമിതി ഇന്ത്യയുടെ അംഗത്വം

ഏകകണ്ഠമായി യുഎൻ സുരക്ഷാ സമിതി ഇന്ത്യയുടെ അംഗത്വം പിന്തുണച്ചതിന് നന്ദി. ഇന്ത്യ 'വസുദൈവ കുടുംബകം' എന്ന മന്ത്രം ഉയർത്തിപ്പിടിക്കുകയും ലോകത്തിന്റെ സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Amit Shah UNSC United Nations Security Council Home Minister Gratitude UNSC non-permanent member India as UNSC non-permanent നന്ദി പറഞ്ഞ് അമിത് ഷാ ഏകകണ്ഠമായി യുഎൻ സുരക്ഷാ സമിതി ഇന്ത്യയുടെ അംഗത്വം വസുദൈവ കുടുംബകം
യുഎൻ‌എസ്‌സിയിൽ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടതിൽ നന്ദി പറഞ്ഞ് അമിത് ഷാ
author img

By

Published : Jun 18, 2020, 1:57 PM IST

ഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ താത്കാലിക അംഗമാകാൻ ഇന്ത്യയെ പിന്തുണച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംഗരാജ്യങ്ങളോട് നന്ദി അറിയിച്ചു. സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകകണ്ഠമായി യുഎൻ സുരക്ഷാ സമിതി ഇന്ത്യയുടെ അംഗത്വം പിന്തുണച്ചതിന് നന്ദി. ഇന്ത്യ 'വസുദൈവ കുടുംബകം' എന്ന മന്ത്രം ഉയർത്തിപ്പിടിക്കുകയും ലോകത്തിന്‍റെ സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

  • Gratitude to the member nations for unanimously supporting India’s membership to UN Security Council.

    Under the strong and visionary leadership of PM @NarendraModi, India will uphold its mantra of ‘Vasudhaiva Kutumbakam’ and will work towards peace & prosperity of the world.

    — Amit Shah (@AmitShah) June 18, 2020 " class="align-text-top noRightClick twitterSection" data=" ">

രണ്ടുവർഷമാണ് അംഗത്വത്തിന്‍റെ കാലാവധി . ഇത് എട്ടാം തവണയാണ് യുഎൻ ഉന്നത പട്ടികയിൽ ഇന്ത്യ എത്തുന്നത്. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിൽ അഞ്ച് സ്ഥിര അംഗങ്ങളും 10 താത്‌കാലിക അംഗങ്ങളുമുണ്ട്. 193 അംഗ പൊതുസഭയിൽ 184 വോട്ടുകൾ നേടിയ ഇന്ത്യ 2021-22 ലെ താത്‌കാലിക അംഗമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2021- 22 കാലഘട്ടത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ താത്കാലിക അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ സന്തുഷ്ടനാണെന്ന് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ ഇന്ത്യയിൽ പ്രകടിപ്പിച്ച അതിയായ ആത്മവിശ്വാസത്തിൽ ഞാൻ അത്യധികം സന്തുഷ്ത്താനാണ്. പ്രധാനമന്ത്രി മോദിയുടെ കഴിവിനും അദ്ദേഹത്തിന്‍റെ പ്രചോദനാത്മക ആഗോള നേതൃത്വത്തിനും തെളിവാണ് ഇതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.