ETV Bharat / bharat

അമിത് ഷാ ഇന്ന് ഹൈദരാബാദിൽ - മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്

ബേഗം‌പേട്ട് വിമാനത്താവളത്തിലാണ് ഷാ എത്തുകയെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്യുന്നതിനുമുമ്പ് അമിത് ഷാ ഭാഗ്യാലക്ഷ്മി ദേവി ക്ഷേത്രം സന്ദർശിക്കും.

Amit Shah  local polls in Hyderabad today  ഹൈദരാബാദ്  ഹൈദരാബാദ് തെരഞ്ഞെടുപ്പ്  Hyderabad  local polls  മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്  അമിത് ഷാ
മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: അമിത് ഷാ ഇന്ന് ഹൈദരാബാദിൽ
author img

By

Published : Nov 29, 2020, 9:37 AM IST

ഹൈദരാബാദ്: ജി.എച്ച്.എം.സി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിൽ എത്തും. ഞായറാഴ്ച രാവിലെ 10 നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഹൈദരബാദിൽ സന്ദർശനം നടത്തുക.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദർ യാദവും പാർട്ടിയുടെ ഒബിസി മോർച്ച പ്രസിഡന്‍റ് കെ ലക്ഷ്മണും ഷായെ അനുഗമിക്കും. ബേഗം‌പേട്ട് വിമാനത്താവളത്തിലാണ് ഷാ എത്തുകയെന്നാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്യുന്നതിനുമുമ്പ് അമിത് ഷാ ഭാഗ്യാലക്ഷ്മി ദേവി ക്ഷേത്രം സന്ദർശിക്കും. തുടർന്ന് രാവിലെ 11.45 ന് സെക്കന്തരാബാദിലെ വരസിഗുഡ ചൗരസ്ത മുതൽ സീതാഫൽമാണ്ടിയിലെ ഹനുമാൻ ക്ഷേത്രം വരെയുള്ള റോഡ്ഷോയിൽ പങ്കെടുക്കും. സനത് നഗർ, ഖൈറത്താബാദ്, ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലങ്ങളിലൂടെ പ്രചാരണം കടന്ന് പോകും.

തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഹൈദരാബാദിലെ നമ്പള്ളിയിലെ സംസ്ഥാന ബിജെപി ഓഫീസ് സന്ദർശിക്കും. വൈകീട്ട് 5.30 ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലെക്ക് പുറപ്പെടും.

പാർട്ടി പ്രസിഡന്‍റ് ജെ പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുവ മോർച്ച ചീഫ് തേജസ്വി സൂര്യ തുടങ്ങിയ ബിജെപി നേതാക്കൾ പ്രചാരണത്തിൽ ഷായെ അനുഗമിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.