ETV Bharat / bharat

കൊവിഡ് 19നെതിരെയുള്ള ഗുജറാത്തിന്‍റെ കടുത്ത പോരാട്ടം - COVID-19 Gujarat

ഗുജറാത്തിൽ രോഗം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം നിരന്തരം വർധിച്ച് കൊണ്ടിരിക്കെ അഹമ്മദാബാദ് നഗരം മാർച്ച് 22 മുതൽ ഹോട്ട് സ്പോട്ടായി തുടരുന്നു.

കൊവിഡ് 19 ഗുജറാത്തിന്‍റെ കടുത്ത പോരാട്ടം ഗുജറാത്ത് അഹമ്മദാബാദ് COVID-19 COVID-19 Gujarat Gujarat fighting a tough battle against COVID-19
കൊവിഡ് 19നെതിരെയുള്ള ഗുജറാത്തിന്‍റെ കടുത്ത പോരാട്ടം
author img

By

Published : May 20, 2020, 11:57 AM IST

അഹമ്മദാബാദ് നഗരത്തിൽ മാത്രം അതിവേഗം രോഗം പരത്തുന്ന ഏതാണ്ട് 14000 വൈറസ് വാഹകർ

ഇന്ത്യയിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ ഈ മാരക വൈറസിന്‍റെ പ്രഭാവം കണ്ടപ്പോൾ ഗുജറാത്ത് അല്പം പിന്നിലായിരുന്നു. പക്ഷേ ഇപ്പോൾ സംസ്ഥാനത്ത് വൈറസ് പടർന്ന് പിടിക്കുന്ന വേഗത കാണുമ്പോൾ അതിനെ തടുത്ത് നിർത്താൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ മനസ്സിൽ അത് തീ കോരിയിടുകയാണ്. സ്ഥിതിവിവര കണക്കുകൾ പ്രകാരം മഹാരാഷ്ട്രക്കു പിറകിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. രോഗം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം നിരന്തരം വർധിച്ച് കൊണ്ടിരിക്കെ അഹമ്മദാബാദ് നഗരം മാർച്ച് 22 മുതൽ ഹോട്ട് സ്പോട്ടായി തുടരുന്നു.

വൈറസിന്‍റെ കടന്നു വരവ്

കൊവിഡ് വൈറസ് ആദ്യം കുത്തനെ ഉയരാൻ തുടങ്ങിയത് ന്യൂഡൽഹിയിലെ മത സമ്മേളനം കഴിഞ്ഞ് തബ്‌ലീഗ് പ്രവർത്തകർ ഗുജറാത്തിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു. പൊലീസ് വ്യാപകമായ പരിശോധന നടത്തി. 127 പേർ തങ്ങളുടെ വ്യക്തി വിവരങ്ങൾ മറച്ചു വച്ചും യാത്രാ വിവരങ്ങൾ നാൽകാതെയും സംസ്ഥാനത്തിലെ പല നഗങ്ങളിലേക്കും ഒളിച്ചു കടന്നു. പക്ഷേ അവരെയെല്ലാം അറസ്റ്റ് ചെയ്ത് കൊവിഡ് പരിശോധനയ്ക്കായി വിവിധ ആശുപത്രികളിലാക്കി. ബാക്കിയുള്ള അംഗങ്ങൾ സ്വയം മുന്നോട്ട് വന്നു വിവരങ്ങൾ നൽകുകയും ചെയ്തു. വിവിധ നഗങ്ങളിൽ അവർ വ്യാപിച്ചു കിടക്കുന്നു എന്നതിനാൽ അഹമ്മദാബാദിന് ശേഷം സൂറത്തും, രാജ്കൊട്ടും, വഡോദരയും, ഭാവ് നഗറും, ബുജും എല്ലാം വളരെ വേഗം വൈറസ് വ്യാപനം പടർന്ന് പിടിക്കുകയും ഇപ്പോഴും അത് കൂടിക്കൊണ്ടിരിക്കുകയും ചെയുന്നു. മരണങ്ങളും വർധിച്ചു കൊണ്ടിരിക്കുന്നു. മരിച്ചവരിൽ കോൺഗ്രസ്സ് മുനിസിപ്പൽ കൗൺസിലർ ബദറുദ്ദീൻ ഷെയയ്ക്കും, മറ്റൊരു കോൺഗ്രസ്സ് നേതാവ് ഹബീബ് മ്യുവും ഉൾപ്പെടുന്നു.

കടുത്ത നടപടികൾ നടപ്പിലാക്കൽ

വൈറസ് പടരാൻ തുടങ്ങിയതോടെ അതിനെ നിയന്ത്രിക്കുന്നതിനായി സർക്കാരിന് കടുത്ത നടപടികളും എടുക്കേണ്ടി വന്നു. 2020 മാർച്ച് 22-ന് ഒരു കരുതൽ നടപടി എന്ന നിലയിൽ മുഖ്യമന്ത്രി വിജയ് രൂപാനി ഭാഗികമായ ഒരു അടച്ചു പുട്ടൽ പ്രഖ്യാപിച്ചു. കടകൾ പൂർണമായും അടച്ചു. പാൽ വിൽക്കുന്ന കടകൾക്ക് മാത്രം ഇളവുകളോടെ പ്രവർത്തിക്കാൻ അനുമതി നൽകി. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ കച്ച്, ബാനസ്കന്ത, പഠാൻ എന്നിവിടങ്ങളിലായി നിയമങ്ങൾ ലംഘിച്ചതിന് 500 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. നൂറു കണക്കിന് വാഹങ്ങൾ പിടികൂടി. അടച്ചു പുട്ടലിന്‍റെ നാലാം ഘട്ടം കൂടുതൽ കടുത്തതായി മാറാൻ തുടങ്ങി. എന്നിട്ടും സംസ്ഥാനത്ത് പുതിയ കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

സ്വകാര്യ ആശുപത്രികളിൽ പോലും...

ഡൽഹിയിലെ എ ഐ എം എസ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം സംസ്ഥാനത്ത് എത്തുകയും കൊവിഡ് രോഗികളെ എങ്ങനെ ചികിൽസിക്കണമെന്ന് ഡോക്ടറ്മാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. നിരവധി സ്വകാര്യ ആശുപത്രികളെ കൊവിഡ് സ്പെഷ്യൽ ആശുപത്രികളായി പ്രഖ്യാപിച്ചു സർക്കാർ. രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാവിയിലെ സംഭവ വികാസങ്ങൾ കൈകാര്യം ചെയുവാനുള്ള ഒരു മുൻ കരുതൽ എന്ന നിലയിലായിരുന്നു ഈ നീക്കം. കൊവിഡ് ബാധിച്ച് ചികിത്സ ലഭിച്ച് അസുഖം ഭേദമായവരെ എങ്ങനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയണം എന്നത് സംബന്ധിച്ച് ഐ സി എം ആർ(ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ) നൽകിയ മാർഗനിർദേശങ്ങൾ പ്രകാരം സംസ്ഥാനം തങ്ങളുടെ സ്വന്തം നിയമങ്ങൾ മാറ്റി. ഇക്കാരണത്താൽ സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നും വലിയൊരളവ് രോഗികളെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞയക്കുകയും ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്ന് സർക്കാർ അവകാശപ്പെടുകയും ചെയുന്നു.

അഹമ്മദാബാദിലെ നിലവിലുള്ള സ്ഥിതിഗതികളുടെ പിറകിലെ കാരണങ്ങൾ !!!

അഹമ്മദാബാദിൽ നിന്നു മാത്രം 250 പേർ ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അവർ തിരിച്ചു വന്ന് ശാരീരിക അകലം പാലിക്കാതെ മറ്റുള്ളവരുമായി ഇടപഴകിയെന്നും സംസ്ഥാനത്ത് പെട്ടെന്ന് തന്നെ കൊവിഡ് കേസുകളിൽ വൻ വർധന ഉണ്ടായി എന്നുമാണ് അധികൃതർ പറയുന്നത്. ഇത് വരെയായി അഹമ്മദാബാദിൽ രോഗം ഒട്ടേറെ പേരിലേക്ക് ഒരുമിച്ച് പരത്തുന്ന 334 പേരെ കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. പച്ചക്കറികൾ, ആവശ്യ സാധനങ്ങൾ, പാൽ, പെട്രോൾ എന്നിവ വിൽക്കുന്നവരും ചപ്പു ചവറുകൾ വാരുന്നവരുമാണ് കൂടുതലും രോഗം ബാധിക്കാൻ അപകട സാധ്യത ഉള്ളവർ എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ജോലി സംബന്ധമായി അവർക്ക് ധാരാളം പേരുമായി ഇടപഴകേണ്ടി വരുന്നു എന്നതിനാൽ ശാരീരികമായി ഉണ്ടാകുന്ന ഇടപഴകൽ മൂലം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം അതിവേഗം പടരാൻ കാരണമാകുന്നു. അതിനാൽ അഹമ്മദാബാദിലെ കടകൾ എല്ലാം തന്നെ ഈ മാസം 15 വരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. നഗരത്തിൽ ഇപ്പോൾ ഒട്ടനവധി പേരിലേക്ക് രോഗം പരത്താൻ കെൽപ്പുള്ള 14000 പേരെങ്കിലും ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അതിനാൽ സമീപ ഭാവിയിൽ തന്നെ എല്ലാ പൗരന്മാരും പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

രോഗ മുക്തരാകുന്നവരുടെ ശതമാനം കൂടി

വൻ തോതിൽ പരിശോധനകൾ നടത്തുന്നതിനാൽ കൂടുതൽ രോഗ ബാധകൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതുവരെ 3753 പേർ രോഗം ഭേദമായി വീടുകളിലേക്ക് തിരിച്ചു പോയി എന്നാണ് ഗുജറാത്ത് ആരോഗ്യ സെക്രട്ടറി പറയുന്നത്. ദേശീയ രോഗ മുക്തി നിരക്ക് 31.7 ശതമാനമാണെങ്കിൽ ഗുജറാത്തിൽ ഇത് വരെ 36.5 ശതമാനം ആണ്. നിലവിൽ 30 പേരെ വെന്റിലേറ്റർ ഘടിപ്പിച്ച് ചികിൽസിച്ചു വരുന്നുണ്ട്. ഹോമിയോപ്പതി, ആയുർവേദ മരുന്നുകളും രോഗം ബാധിച്ചവർക്ക് നൽകി വരുന്നു. രോഗികളെ എളുപ്പം രോഗ മുക്തരാകുന്നതിന് സഹായിക്കാൻ അതിനോടൊപ്പം ഹെർബൽ ചായയും ആവിയും നൽകുന്നു.

വിമർശനവും പ്രതിഷേധങ്ങളും

സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും മഹാമാരിയെ പിടിച്ചു കെട്ടുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനം ഉയരുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ അവഗണനകൾ ഉണ്ടാകുന്നുവെന്നും മരണ നിരക്ക് ഇത്രയും കൂടിയത് രോഗികൾക്ക് നൽകുന്ന മോശപ്പെട്ട നിലവാരത്തിലുള്ള ചികിൽസയുടെ ഫലമാണെന്നും ആരോപണങ്ങൾ ഉയരുന്നു. കുടിയേറ്റ തൊഴിലാളികൾ തങ്ങൾ വിശപ്പ് കൊണ്ട് വലയുന്നതായി പരാതിപ്പെടുകയും അതോടൊപ്പം തന്നെ തങ്ങളെ സ്വന്തം നാടുകളിലേക്ക് അയക്കുന്നതിനായുള്ള സംവിധാനങ്ങൾ എർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് അയക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഗുജറാത്തിൽ നിന്നും 264 തീവണ്ടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല തീവണ്ടികളിലും മറ്റ് യാത്രാ മാർഗങ്ങളിലുമായി ഏതാണ്ട് 3.17 ലക്ഷം തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുകയും ഉണ്ടായി എന്നും ഔദ്യോഗിക കണക്ക്.

പ്രചോദനം ഏകുന്ന വിജയം

അതേ സമയം തന്നെ ജുനഗഡ് ജില്ലയിലും നഗരത്തിലുമായി കഴിഞ്ഞ 50 ദിവസം കൊവിഡ് പടരുന്നത് വിജയകരമായി തടഞ്ഞു നിർത്തിയത്തിന്‍റെ പ്രചോദനം സൃഷ്ടിക്കുന്ന കഥയും അധികൃതർക്ക് പറയാനുണ്ട്. അടച്ചു പുട്ടൽ വിജയകരമായി നടപ്പാക്കുന്നതിനായി പൗരന്മാർ നൽകിയ സഹകരണത്തെ മുനിസിപ്പൽ കമ്മീഷണർ തുഷാർ സുമേര അഭിനന്ദിക്കുന്നു.

അടച്ചു പുട്ടൽ നിലവിൽ ഉണ്ടെങ്കിലും ചില ലക്ഷ്യങ്ങൾ വീണ്ടും പ്രാബല്യത്തിൽ കൊണ്ടു വന്നിരിക്കുന്നു. ഗുജറാത്തിലെ ആലാങ് കപ്പൽ പൊളി ശാലയിൽ നിലവിൽ നാല് കപ്പലുകൾ പൊളിച്ചിട്ടുണ്ട്. സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ എട്ട് രത്ന, മുത്ത് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അടച്ചു പുട്ടലിന്‍റെ മൂന്നാം ഘട്ടം അവസാനിച്ചപ്പോൾ തെരെഞ്ഞെടുത്ത ചില മേഖലകളിലെ വ്യവസായങ്ങൾക്ക് നിശ്ചിതമായ മുൻ കരുതലുകൾ എടുത്തുകൊണ്ട് പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട് സർക്കാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.