ETV Bharat / bharat

ദക്ഷിണ കശ്മീരിൽ അടിയന്തര സാഹചര്യം മുന്നിൽ കണ്ട് റൺവേ നിർമാണം - ഇന്ത്യൻ വ്യോമസേന

കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോട് ചേർന്ന് ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷങ്ങൾ തുടരവെയാണ് വ്യോമസേനയുടെ പുതിയ നീക്കം.

Indian Air Force latest news Emergency landing Runway southern kashmir Military Standoff with China ഇന്ത്യൻ വ്യോമസേന ഇന്ത്യൻ വ്യോമസേന റൺവേ
IAF
author img

By

Published : Jun 3, 2020, 11:37 AM IST

ശ്രീനഗർ: ദക്ഷിണ കശ്മീരിൽ റൺവേ സൗകര്യത്തിനായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യൻ വ്യോമസേന. പ്രധാനമായും യുദ്ധ വിമാനങ്ങളുടെ അടിയന്തര ഇറക്കൽ ലക്ഷ്യമിട്ടാണ് നിർമാണം.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ബിജ്ബെഹാര പ്രദേശത്ത് ദേശീയപാത 44ന് സമീപം മൂന്ന് കിലോമീറ്റർ നീളത്തിലാണ് റൺവേ നിർമിക്കുക. യുദ്ധകാലാടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പ് റൺവേ നിർമാണം ആരംഭിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കായി സഞ്ചരിക്കേണ്ട
ട്രക്കുകൾക്കും തൊഴിലാളികൾക്കും ജില്ലാ ഭരണകൂടം പാസുകൾ നൽകി. കിഴക്കൻ ലഡാക്കിലെ പർവതനിരകളിൽ നിയന്ത്രണ രേഖയോട് ചേർന്ന നിരവധി പ്രദേശങ്ങളിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷങ്ങൾ തുടരവെയാണ് വ്യോമസേനയുടെ പുതിയ നീക്കം. തർക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും സൈനിക, നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.