ഷിംല: കൊവിഡ് 19 മരുന്നായി ഉപയോഗിക്കുന്ന മലേറിയക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾക്ക് ലോകമെമ്പാടും ആവശ്യകത വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഹിമാചൽ പ്രദേശ് മരുന്നുൽപാദനം കൂടുതൽ വേഗത്തിലാക്കി. ബഡ്ഡി, ബറോട്ടിവാല, നലഗർഹ് എന്നിവിടങ്ങളിൽ 54 ഫാർമ നിർമാണ യൂണിറ്റുകളാണ് ഹിമാചൽ പ്രദേശിനുള്ളത്. ഇവയിൽ 14 യൂണിറ്റുകൾ പൂർണമായും ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളുടെ ഉൽപാദനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളുടെ വർധിച്ച് വരുന്ന ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഹിമാചൽ പ്രദേശ് ആരോഗ്യ, സുരക്ഷ, നിയന്ത്രണ ഡയറക്ടർ എൻകെ ലാത്ത് പറഞ്ഞു. പരമാവധി ഉൽപാദനം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് 19 ബാധിച്ച ചില രാജ്യങ്ങൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ താൽക്കാലികമായി ലൈസൻസ് നൽകിയിട്ടുണ്ട്.
ഹൈഡ്രോക്സിക്ലോറോക്വിൻ; ഉൽപാദനം വർധിപ്പിച്ച് ഹിമാചൽ പ്രദേശ്
14 ഫാർമ യൂണിറ്റുകളിൽ പൂർണമായും ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളാണ് ഉൽപാദിപ്പിക്കുന്നത്.