ശ്രീനഗർ കിഴക്കൻ ലഡാക്കിൽ പിരിമുറുക്കങ്ങൾ ഉയരുന്നതിനിടെ, അതിശക്തമായ ബോഫോഴ്‌സ് ഹോവിറ്റ്‌സറുകൾ ഇന്ത്യൻ സൈന്യം പ്രവർത്തനത്തിന് സജ്ജമാക്കുന്നതായി റിപ്പോർട്ട്. 1980കളുടെ മധ്യത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയ ബോഫോഴ്‌സ് പീരങ്കി ഉയർന്നതും താഴ്ന്നതുമായ കോണുകളിൽ വെടിവയ്ക്കാൻ പ്രാപ്തമാണ്. ബോഫോഴ്സിന് അറ്റകുറ്റപ്പണികളും തുടരുന്നതിന് സാങ്കേതിക വിദഗ്ധരെ വിന്യസിച്ചിട്ടുണ്ട്. സർവീസ് പൂർത്തിയാക്കി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബോഫോഴ്സ് പ്രവർത്തന സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. നിരവധി ഓപ്പറേഷനുകളിൽ പ്രധാന പങ്ക് വഹിച്ച ബോഫോഴ്സ് അടുത്തിടെ ജമ്മു കശ്മീരിലെ ഡ്രാസിൽ പ്രദർശിപ്പിച്ചിരുന്നു.
പാകിസ്ഥാനെതിരായ 1999 ലെ കാർഗിൽ യുദ്ധത്തിൽ ബോഫോഴ്സ് തോക്കുകൾ ഉപയോഗിച്ചിരുന്നു. ഉയർന്ന പർവതങ്ങളിൽ നിർമിച്ച ബങ്കറുകളും താവളങ്ങളും തകർക്കാനാണ് ബോഫോഴ്സ് ഉപയോഗിച്ചിരുന്നത്.