ആമസോണിന്റെ വോയിസ് അസിസ്റ്റന്‍റായ അലക്‌സ കൊവിഡ് സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകും. കൊവിഡുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് ചോദ്യങ്ങൾക്ക് അലക്‌സയ്ക്ക് ഉത്തരം നൽകാൻ കഴിയുമെന്ന് ആമസോൺ അറിയിച്ചു.
അലക്‌സാ ഉപയോക്താക്കൾക്ക് സ്മാർട്ട് സ്പീക്കറുകൾ വഴി നിരവധി പ്രവർത്തനങ്ങളില്‍ ഏർപ്പെടാനുള്ള സൗകര്യവും ആമസോൺ ഒരുക്കിയിട്ടുണ്ട്. വിനോദം, ആരോഗ്യ സംരക്ഷണം, വ്യായാമം തുടങ്ങിയവ ഉപയോക്താവിന് തിരഞ്ഞെടുക്കാം