ന്യൂഡൽഹി: സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി മുതിർന്ന നേതാവും മുൻ രാജ്യസഭാ എംപിയുമായ അമർ സാബിൾ. സംസ്ഥാനത്തെ കേസുകൾ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാൻ സിബിഐയ്ക്കുള്ള അനുമതി പിൻവലിച്ചു കൊണ്ട് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതുമൂലം സംസ്ഥാനത്ത് ഏതെങ്കിലും കേസിന്‍റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും സിബിഐക്ക് പ്രത്യേക അനുമതി തേടേണ്ടിവരും. നിയമ സ്ഥാപനത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിൽ സംഘർഷം സൃഷ്ടിക്കുന്നത് ശരിയല്ലയെന്നും സിബിഐക്ക് ഈ വിലക്ക് ഏർപ്പെടുത്തുന്നതിന് പിന്നിലെ കാരണം എന്താണെന്നും 21 വർഷത്തിനു ശേഷമാണ് മഹാരാഷ്ട്ര സർക്കാർ സിബിഐക്ക് ഇത്തരം നിരോധനം ഏർപ്പെടുത്തുന്നതെന്നും അമർ സാബിൾ പറഞ്ഞു. നേരത്തെ, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളും സിബിഐക്ക് നേരിട്ട് കേസുകൾ അന്വേഷിക്കുന്നതിനുള്ള അനുമതി പിൻവലിച്ചിരുന്നു.
സിബിഐക്ക് തടയിട്ടതിൽ എതിർപ്പ് പ്രകടിപ്പിച്ച് അമർ സാബിൾ
സംസ്ഥാനത്ത് ഏതെങ്കിലും കേസിന്‍റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും സിബിഐക്ക് പ്രത്യേക അനുമതി തേടേണ്ടിവരും.