ചെന്നൈ: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ദളിത് യുവാവിനെ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ കറായി ഗ്രാമത്തിലെ ശക്തിവേലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 12ന് വില്ലുപുരം പട്ടണത്തിലാണ് സംഭവം.
എന്നാല്‍ ജാതി അധിക്ഷേപത്തെ തുടര്‍ന്നാണ് ശക്തിവേല്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയായിരുന്ന ശക്തിവേലിനെ ഒരു സ്ത്രീ കാണുകയും തുടര്‍ന്ന് ഇവര്‍ അലറി വിളിക്കുകയുമായിരുന്നു. ഇയാള്‍ മോശമായി പെരുമാറിയെന്നാണ് ഓടിയെത്തിയ ജനക്കൂട്ടത്തോട് സ്ത്രീ പറഞ്ഞത്. അപമര്യാദയായി പെരുമാറിയില്ലെന്ന് പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം ശക്തിവേലിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.