ലഖ്‌നൗ: അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാൽപര്യ ഹർജിയാക്കി മാറ്റി. കൊവിഡ് പോസിറ്റീവ് ആയ വീരേന്ദ്ര സിങ് ഐസൊലേഷൻ വാർഡിലെ ചികിത്സയിലിരിക്കെ ചികിത്സാ അപര്യാപ്‌തത മൂലം മരിച്ചതാണെന്ന കത്താണ് അലഹബാദ് ഹൈക്കോടതി പൊതുതാൽപര്യ ഹർജിയാക്കിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കൗൺസിലിനോട് മെയ് 11ന് പ്രതികരണം അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകനായ ഗൗരവ് കുമാർ ഖൗർ ആണ് വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
ക്വാറന്‍റൈൻ സെന്‍ററുകളുടെ ദുരവസ്ഥ കാണിക്കുന്ന വീഡിയോയും കോടതി പരിഗണിക്കും. അടുത്ത വാദം കേൾക്കുന്ന തീയതിയിൽ ഇതിൽ വിശദീകരികരണം നൽകണമെന്നും കോടതി സംസ്ഥാന സർക്കാരിന്‍റെ ചീഫ് സ്റ്റാൻഡിങ് കൗൺസിലിനോട് ആവശ്യപ്പെട്ടു.