കല്‍ബുർഗി: അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ വനിതകൾ മാത്രം പ്രവർത്തിക്കുന്ന പോസ്‌റ്റോഫീസിന് കർണാടകയില്‍ തുടക്കമായി. കല്‍ബുർഗിയിലെ ജാഗർട്ട് പോസ്‌റ്റോഫീസിലാണ് വനിതകൾ മാത്രം ജോലി ചെയ്യുന്നത്. വനിതാ ദിനം മുതല്‍ ഇവിടെ സ്‌ത്രീകൾ മാത്രമാകും ജോലി ചെയ്യുകയെന്ന് പോസ്റ്റല്‍ വിഭാഗത്തിലെ അസിസ്റ്റന്‍ഡ് സുപ്പരിന്‍റന്‍ഡ് സിജി കാംബ്ലി വാർത്താ ഏജെന്‍സിയോട് പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജീവനക്കാരികളില്‍ ഒരാൾ വ്യക്തമാക്കി. സമാന രീതിയില്‍ വനിതാ സൗഹൃദ ഓഫീസുകൾ സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുകയാണ് സർക്കാർ.
കർണാടകയില്‍ വനിതാ ജീവനക്കാർ മാത്രമുള്ള പോസ്റ്റോഫീസ് - അന്താരാഷ്‌ട്ര വനിതാ ദിനം വാർത്ത
കർണാടകയിലെ കലബുർഗിയിലാണ് വനിതകൾ മാത്രം ജോലി ചെയ്യുന്ന പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. അന്താരാഷ്‌ട്ര വനിതാ ദിനത്തിലായിരുന്നു ഉദ്‌ഘാടനം