ETV Bharat / bharat

എൻപിആറില്‍ സംസ്ഥാനങ്ങൾ വീണ്ടും വിജ്ഞാപനമിറക്കി

എൻ‌പി‌ആർ നിർത്തിവയ്ക്കാൻ കേരളവും പശ്ചിമ ബംഗാളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്

npr  west bengal  എന്‍പിആര്‍  ദേശീയ പൗരത്വ രജിസ്റ്റര്‍
എന്‍പിആര്‍ നിര്‍ത്തിവെക്കാന്‍ പുനര്‍വിജ്ഞാപനം
author img

By

Published : Jan 15, 2020, 8:38 PM IST

Updated : Jan 16, 2020, 2:10 PM IST

ന്യൂഡൽഹി: ദേശീയ പോപ്പുലേഷൻ രജിസ്റ്ററില്‍ (എൻ‌പി‌ആർ) സംസ്ഥാനങ്ങൾ വീണ്ടും വിജ്ഞാപനമിറക്കി. അതേസമയം എൻ‌പി‌ആർ നിർത്തിവയ്ക്കാൻ കേരളവും പശ്ചിമ ബംഗാളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എൻപിആറിന്‍റെ തുടർപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ എല്ലാ സംസ്ഥാനങ്ങളും പ്രിൻസിപ്പൽ സെൻസസ് ഓഫീസറെ നിയമിക്കേണ്ടതുണ്ട്.
എൻ‌പി‌ആർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ വർഷം ഡിസംബർ 24 ന് 3,500 കോടി രൂപയ്ക്ക് അംഗീകാരം നൽകിയിരുന്നു. ആണ്‍, പെണ്‍ എന്നിവയോടൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഓപ്ഷന്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവയ്ക്കുന്നതായി നേരത്തെ തന്നെ കേരളം വ്യക്തമാക്കിയിരുന്നു.

Last Updated : Jan 16, 2020, 2:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.