ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുല്‍ ജില്ലയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ ഏഴ് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. സഹോദരനോടൊപ്പം മോട്ടോർ സൈക്കിളിൽ സ്വന്തം ഗ്രാമത്തിലേക്ക് പോകുകായിരുന്ന 20കാരിയായ യുവതിയെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഏപ്രില്‍ 29ന് അര്‍ധ രാത്രിയോടെയാണ് സംഭവം.
സഹോദരനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം, പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് സൂപ്രണ്ട് ഡി.എസ്.ഭദൗരിയ അറിയിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പ്രതികൾക്കെതിരെ കര്‍ശന നടപടിയെടുക്കണമന്നും ദേശീയ വനിത കമ്മിഷൻ ഡിജിപി വിവേക് ജോഹ്രിയോട് ആവശ്യപ്പെട്ടു. ഇരയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വനിത കമ്മിഷൻ നിര്‍ദേശിച്ചു.