ETV Bharat / bharat

അയോധ്യയില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്

ഇന്ന് ലഖ്‌നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. പള്ളി നിർമ്മിക്കാന്‍ കോടതി പ്രഖ്യാപിച്ച അഞ്ചേക്കർ സ്വീകരിക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.

അയോധ്യ വിധി : പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്
author img

By

Published : Nov 17, 2019, 4:26 PM IST

ലക്‌നൗ ( ഉത്തര്‍പ്രദേശ്): അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ്. വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ബോര്‍ഡ് അംഗം സയിദ് ഖാസിം റസൂല്‍ ഇല്യാസാണ് ലക്‌നൗവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിച്ചത്. പള്ളി നിർമ്മിക്കാന്‍ സുപ്രീംകോടതി പ്രഖ്യാപിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ടെന്നും ബോർഡ് യോഗത്തില്‍ തീരുമാനമായി.

വിധിക്കെതിരെ ഹര്‍ജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് ഇന്ന് ലക്‌നൗവില്‍ യോഗം ചേര്‍ന്നത്. ചര്‍ച്ചയിലേക്ക് സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

നവംബര്‍ ഒമ്പതിലെ സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിലെ 2.27 ഏക്കര്‍ വരുന്ന തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് അനുമതിയുള്ളത്. ഒപ്പം മുസ്ലീം വിഭാഗത്തിന് പള്ളി നിര്‍മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരായാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പുനപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.