സഖ്യങ്ങൾ സൂക്ഷിക്കുന്നതെങ്ങനെയാണെന്ന് ബിജെപിയിൽനിന്ന് പഠിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ചെറിയ സീറ്റ്ധാരണയുടെ അടിസ്ഥാനത്തിൽ ആണെങ്കിലും ബിജെപി സഖ്യകക്ഷികളെ അംഗീകരിക്കുന്നുണ്ടെന്നും എത്ര സമ്മർദമുണ്ടായാലും അവർ സഖ്യം വിട്ടുകളിക്കാറില്ലെന്നും അഖിലേഷ് ദേശീയ മാധ്യമത്തോടു പറഞ്ഞു.
എവിടെയെങ്കിലും ജാതി സമവാക്യങ്ങൾ നിർണായകമാണെങ്കിൽ ആ നേതാക്കളെ അവിടെ മത്സരിപ്പിക്കുമെന്നും അവരുടെ കുറ്റങ്ങളും കുറവുകളും എന്താണെന്ന് പോലും നോക്കാറില്ലെന്നും അഖിലേഷ് പറഞ്ഞു.ഉത്തർപ്രദേശിൽ കോൺഗ്രസിനെ സഖ്യത്തിൽ ചേർക്കാതെ മായാവതി–അഖിലേഷ്–അജിത് സിങ് സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതിയ സഖ്യം രൂപപ്പെട്ടതോടെ തന്‍റെ സഹോദരി പ്രിയങ്കയെ രാഹുല്‍ ഉത്തർപ്രദേശിലേക്ക് നിയോഗിച്ചതായും അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.