ലക്‌നൗ: പൗരത്വഭേദഗതി ഭേദഗതി നിയമത്തിനെതിരെ സൈക്കിള്‍ റാലിയുമായി സമാജ്‌വാദി പാര്‍ട്ടി. പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ് മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്‌തു. പാര്‍ട്ടി എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് പൗരത്വഭേദഗതി ഭേദഗതി നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാര്‍ട്ടി ആസ്ഥാനം മുതല്‍ നിയമസഭാമന്ദിരം വരെയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.
എന്‍.ആര്‍.സി, എന്‍.പി.ആറുമല്ല ആവശ്യം തൊഴിലാണെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്‌തു. ആരുടെയും പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ലെന്നും എന്‍.പി.ആര്‍ അപേക്ഷഫോറം താന്‍ പൂരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരാണ് എന്‍.ആര്‍.സിയും എന്‍.പി.ആറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.