എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തിന്‍റെയും മകൻ കാർത്തി ചിദംബരത്തിന്‍റെയും അറസ്റ്റ് കാലാവധി ഡൽഹി കോടതി മാർച്ച് 25 വരെ നീട്ടി.
സിബിഐക്ക് വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകയായ സോണിയ മാത്തുർ ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വാദിക്കുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്പെഷ്യൽ ജഡ്ജ് ഒ.പി. സൈനി അറസ്റ്റ് ഈ മാസം 25 വരം നീട്ടിയത്.
പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ൽ ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്, വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന്‍റെ ചട്ടങ്ങൾ ലംഘിച്ചെന്ന കേസിലാണു നടപടി.