ETV Bharat / bharat

വായുവിലൂടെ കൊവിഡ് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സിഎസ്‌ഐആർ - Shekhar C. Mande

കൊവിഡ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന കണ്ടെത്തൽ വ്യക്തമാണെന്നും എല്ലാവരും മാസ്‌ക് നിർബന്ധമാക്കണമെന്നും സിഎസ്‌ഐആർ ചീഫ്‌ ശേഖർ സി. മാണ്ഡെ പറഞ്ഞു.

COVID-19  transmission of COVID-19  Airborne distinct possibility  വായുവിലൂടെ കൊവിഡ്  കൊവിഡ്  സിഎസ്‌ഐആർ  ശേഖർ സി. മാണ്ഡെ  Shekhar C. Mande  CSIR
വായുവിലൂടെ കൊവിഡ് പകരാനുള്ള സാധ്യത വളരെ വ്യക്തമാണെന്ന് സിഎസ്‌ഐആർ
author img

By

Published : Jul 21, 2020, 5:24 PM IST

ന്യൂഡൽഹി: വായുവിലൂടെ കൊവിഡ് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കൗൺസിൽ ഓഫ് സയന്‍റിഫിക് ആന്‍റ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ) അറിയിച്ചു. കൊവിഡ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന കണ്ടെത്തൽ വ്യക്തമാണെന്നും എല്ലാവരും മാസ്‌ക് നിർബന്ധമാക്കണമെന്നും സിഎസ്‌ഐആർ ചീഫ്‌ ശേഖർ സി. മാണ്ഡെ പറഞ്ഞു. കൊവിഡ് വായുവിലൂടെ പകരാൻ സാധ്യതയുണ്ടെന്ന തെളിവുകൾ ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് ശേഷമാണ് ശേഖർ സി. മാണ്ഡെയുടെ പ്രസ്‌താവന.

വൈറസ് വായുവിലൂടെ പകരുന്നതിന് വ്യക്തമായ സാധ്യതയുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. കൂടിച്ചേരലുകൾ ഒഴിവാക്കുക, ജോലിസ്ഥലങ്ങൾ അണുവിമുക്തമാണെന്ന് ഉറപ്പാക്കുക, അടച്ചുറപ്പുള്ള സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം നൽകി. തുറസായ സ്ഥലങ്ങളിൽ ഉമിനീർ തുള്ളികൾ നിലനിൽക്കാനുള്ള സാധ്യത കുറവാണ്.

എന്നാലും അത്തരം കണങ്ങള്‍ രോഗം വരാനുള്ള സാധ്യത കൂട്ടുന്നു. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ വൈറസിന് അധികനേരം നിലനിൽക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 200 ഓളം ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് വൈറസ് വായുവിലൂടെ പടരുന്നതിന്‍റെ തെളിവുകൾ ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. ആളുകൾ ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ഉമിനീർത്തുള്ളികളിലൂടെ രോഗം പകരുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വാദിച്ചിരുന്നു. മറ്റ് പ്രതലങ്ങളിൽ സ്‌പർശിച്ച ശേഷം കൈകഴുകുന്നതും വളരെ പ്രാധാനമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.