ETV Bharat / bharat

ഡല്‍ഹിയിലെ രോഹിണി, ജഹാംഗീർപുരി പ്രദേശങ്ങളിലെ വായു ഗുണനിലവാരം മോശം - ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി

ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകൾ പ്രകാരം അന്തരീക്ഷ ഗുണനിലവാര സൂചിക രോഹിണിയിൽ 206 ലും ജഹാംഗീർപുരി പ്രദേശത്ത് 230 ലും ആയിരുന്നു

Air Quality Index at poor category  Jahangirpuri areas of Delhi  poor category in Rohini  Delhi air quality  Delhi air pollution  ഡല്‍ഹിയിലെ രോഹിണി, ജഹാംഗീർപുരി പ്രദേശങ്ങളിലെ വായു ഗുണനിലവാരം മോശം; ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി  രോഹിണി, ജഹാംഗീർപുരി  ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി  വായു ഗുണനിലവാരം
ഡല്‍ഹിയിലെ രോഹിണി, ജഹാംഗീർപുരി പ്രദേശങ്ങളിലെ വായു ഗുണനിലവാരം മോശം; ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി
author img

By

Published : Oct 3, 2020, 11:43 AM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി, ജഹാംഗീർപുരി പ്രദേശങ്ങളിലെ വായു ഗുണനിലവാരം മോശമെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി). കണക്കുകൾ പ്രകാരം അന്തരീക്ഷ ഗുണനിലവാര സൂചിക (എക്യുഐ) രോഹിണിയിൽ 206 ലും ജഹാംഗീർപുരി പ്രദേശത്ത് 230 ലും ആയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കനുസരിച്ച് ആനന്ദ് വിഹാറിൽ എക്യുഐ 178 ആയിരുന്നു. ഇത് മിതമായ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത് പ്രകാരം മോശം വിഭാഗം എന്നാൽ മിക്ക ആളുകൾക്കും ശ്വസിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുന്നതാണ്. മിതമായ വിഭാഗമെന്നാല്‍ ആസ്‌ത്‌മയും ഹൃദ്രോഗമുള്ളവർക്കും ശ്വസിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാകും. അതേസമയം കാലവർഷം വൈകിയതും പിന്മാറുന്ന കാറ്റും ഒക്ടോബർ രണ്ടാം വാരത്തോടെ ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പഞ്ചാബ്, ഹരിയാന എന്നീ പ്രദേശങ്ങളുടെ അതിർത്തി പ്രദേശങ്ങളില്‍ കാർഷിക തീപിടിത്തം വർദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അടുത്ത രണ്ട് ദിവസത്തേക്ക് ദില്ലിയിൽ നേരിയ ആഘാതം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.