എയര്‍ ഇന്ത്യയുടെ മുംബൈ - ലണ്ടന്‍ വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് വിയന്നയിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എയർ ഇന്ത്യ 131 വിമാനം എഞ്ചിനിലെ സാങ്കേതിക തകരാറുമൂലമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ചതിനു ശേഷം യാത്ര പുനരാരംഭിച്ചു. പ്രത്യേക സംഘം എത്തിയാണ് സാങ്കേതിക തകരാർ പരിഹരിച്ചതെന്നും യാത്രക്കാർക്കു നേരിട്ട തടസ്സത്തിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 6:30 ന് 300 യാത്രക്കാരുമായി മുംബൈയിൽ നിന്ന് പുറപ്പെട്ടതാണ് വിമാനം. ചൊവ്വാഴ്ച എത്തേണ്ട വിമാനം ബുധനാഴ്ചയാണ് ലണ്ടനില്‍ എത്തിയത്.
സാങ്കേതിക തകരാര്‍: മുംബൈ -ലണ്ടന്‍ വിമാനം വിയന്നയില്‍ ഇറക്കി
എയര്‍ ഇന്ത്യ 131 വിമാനത്തിന്‍റെ എഞ്ചിനാണ് തകരാർ സംഭവിച്ചത്. സാങ്കേതിക തകരാർ പരിഹരിച്ചത് 24 മണിക്കൂറുകള്‍ക്കു ശേഷം.
എയര്‍ ഇന്ത്യയുടെ മുംബൈ - ലണ്ടന്‍ വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് വിയന്നയിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എയർ ഇന്ത്യ 131 വിമാനം എഞ്ചിനിലെ സാങ്കേതിക തകരാറുമൂലമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ചതിനു ശേഷം യാത്ര പുനരാരംഭിച്ചു. പ്രത്യേക സംഘം എത്തിയാണ് സാങ്കേതിക തകരാർ പരിഹരിച്ചതെന്നും യാത്രക്കാർക്കു നേരിട്ട തടസ്സത്തിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 6:30 ന് 300 യാത്രക്കാരുമായി മുംബൈയിൽ നിന്ന് പുറപ്പെട്ടതാണ് വിമാനം. ചൊവ്വാഴ്ച എത്തേണ്ട വിമാനം ബുധനാഴ്ചയാണ് ലണ്ടനില്‍ എത്തിയത്.
https://www.business-standard.com/article/news-ani/air-india-mumbai-london-flight-diverted-to-vienna-takes-off-after-over-24-hours-119050900127_1.html
Conclusion: