ETV Bharat / bharat

പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി - delhi to moscpw

വന്ദേഭാരത് മിഷനിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും മോസ്കോയിലേക്ക് ആളുകളെ കയറ്റനായി പോവുകയായിരുന്ന വിമാനത്തിലെ പൈലറ്റിനാണ് കൊവിഡ് സ്ഥിരീകരിച്ചത്

വന്ദേ ഭാരത് മിഷൻ  ഡൽഹിയിൽ നിന്ന് മോസ്കോ  എയർ ഇന്ത്യ വിമാനം  ഡൽഹി വിമാനത്താവളം  എയർ ഇന്ത്യ പൈലറ്റിന് കൊവിഡ്  vande bharat mission  delhi airport  air india pilot covid  corona  delhi to moscpw  lock down rescue
എയർ ഇന്ത്യ പൈലറ്റിന് കൊവിഡ്
author img

By

Published : May 30, 2020, 3:04 PM IST

Updated : May 30, 2020, 3:49 PM IST

ന്യൂഡൽഹി: എയര്‍ ഇന്ത്യാ വിമാനത്തിലെ പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എയര്‍ടൈമിലായിരുന്ന വിമാനം അടിയന്തരമായി താഴെയിറക്കി വിമാനജീവനക്കാരെ നിരീക്ഷണത്തിലാക്കി. വന്ദേഭാരത് മിഷനിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും മോസ്കോയിലേക്ക് ആളുകളെ കയറ്റനായി പോവുകയായിരുന്ന വിമാനത്തിലെ പൈലറ്റിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വിമാനം പുറപ്പെട്ടതിന് ശേഷമാണ് പൈലറ്റിന്‍റെ പരിശോധനാ ഫലം പുറത്തുവന്നത്. ഇതോടെ പൈലറ്റിനെ വിവരം അറിയിക്കുകയും വിമാനം തിരികെയെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന്, ഉസ്‌ബെക്കിസ്ഥാനിൽ നിന്നും വിമാനം ഇന്ന് ഉച്ചക്ക് 12.30ഓടെ ഡൽഹിയിൽ തിരിച്ചെത്തി. വിമാനത്തിൽ യാത്രക്കാർ ആരും ഇല്ലായിരുന്നു. എ320 വിമാനത്തിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മോസ്‌കോയിലേക്ക് മറ്റൊരു വിമാനം അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Last Updated : May 30, 2020, 3:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.