മംഗലൂരു: ദുബായ്-മംഗലൂരു എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ടാക്‌സിവേയില്‍ നിന്ന് തെന്നിമാറി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മംഗലൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് വൈകിട്ട് 5.40 ന് ആയിരുന്നു സംഭവം. 183 യാത്രക്കാരുമായി ദുബായില്‍ നിന്നെത്തിയ ഐഎക്‌സ് 384 നമ്പര്‍ വിമാനമാണ് ലാന്‍ഡ് ചെയ്‌ത ശേഷം ടാക്‌സിവേയിലേക്ക് മാറ്റുന്നതിനിടെ അപകടത്തില്‍പെട്ടത്. വിമാനത്തിന്‍റെ ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്നതോടെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിമാനം എയര്‍ ഇന്ത്യ അധികൃതര്‍ പരിശോധിച്ചു. ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗലൂരുവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മറ്റ് വിമാനങ്ങള്‍ ബെംഗലൂരുവില്‍ നിന്നാണ് യാത്ര തുടങ്ങിയത്.
എയര്‍ ഇന്ത്യ വിമാനം ടാക്‌സിവേയില്‍ നിന്ന് തെന്നിമാറി; യാത്രക്കാര്‍ സുരക്ഷിതര്‍ - veers off taxiway
ദുബായ്-മംഗലൂരു എയര്‍ ഇന്ത്യ വിമാനമാണ് മംഗലൂരു വിമാനത്താവളത്തിലെ ടാക്‌സിവേയില്‍ നിന്ന് തെന്നിമാറിയത്.
മംഗലൂരു: ദുബായ്-മംഗലൂരു എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ടാക്‌സിവേയില്‍ നിന്ന് തെന്നിമാറി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മംഗലൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് വൈകിട്ട് 5.40 ന് ആയിരുന്നു സംഭവം. 183 യാത്രക്കാരുമായി ദുബായില്‍ നിന്നെത്തിയ ഐഎക്‌സ് 384 നമ്പര്‍ വിമാനമാണ് ലാന്‍ഡ് ചെയ്‌ത ശേഷം ടാക്‌സിവേയിലേക്ക് മാറ്റുന്നതിനിടെ അപകടത്തില്‍പെട്ടത്. വിമാനത്തിന്‍റെ ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്നതോടെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിമാനം എയര്‍ ഇന്ത്യ അധികൃതര്‍ പരിശോധിച്ചു. ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗലൂരുവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മറ്റ് വിമാനങ്ങള്‍ ബെംഗലൂരുവില്‍ നിന്നാണ് യാത്ര തുടങ്ങിയത്.
https://www.manoramanews.com/news/breaking-news/2019/06/30/air-india-express-plane-veers-off-taxiway-at-mangalore-airport-all-passengers-safe-30.html
https://www.asianetnews.com/india-news/flight-slips-off-from-runway-in-mangalore-international-airport-ptx1av
Conclusion: