ന്യൂഡൽഹി : ഡൽഹി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇയാൾ വന്ന എയർ ഇന്ത്യയുടെ വിയന്ന -ഡൽഹി വിമാനത്തിലെ ഉദ്യോഗസ്ഥരോട് 14 ദിവസത്തേക്ക് വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം . ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ച 14 ദിവസത്തിനുള്ളിൽ വൈറസിന്‍റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. .
ഫെബ്രുവരി 25നാണ് ഡൽഹി സ്വദേശി ഇറ്റലിയിൽ നിന്ന് വിയന്ന -ഡൽഹി വിമാനത്തിൽ ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച്ചയാണ് ഡൽഹി സ്വദേശിക്കും തെലങ്കാന സ്വദേശിക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചത്.