ന്യൂഡൽഹി: ഷാങ്ഹായ്ക്കും ഡൽഹിക്കും ഇടയിൽ എയർ ഇന്ത്യ ആദ്യത്തെ ചരക്ക് വിമാന സേവനം ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണത്തിനായി എയർ ഇന്ത്യയുടെ പ്രത്യേക ഷെഡ്യൂൾഡ് കാർഗോ ഫ്ലൈറ്റുകൾ ചൈനയിലേക്ക് സർവീസ് നടത്തും.
ചരക്ക് ഗതാഗതത്തിനായി ഇന്ത്യ-ചൈന 'എയർ ബ്രിഡ്ജ്' സ്ഥാപിച്ചതായും ഏപ്രിൽ 4, 5, 7, 9 തീയതികളിൽ ഷാങ്ഹായിലേക്ക് വിമാന സർവീസ് നടത്താൻ ചൈനീസ് അധികൃതരിൽ നിന്ന് എയർലൈൻ റെഗുലേറ്ററി അനുമതി വാങ്ങിയിട്ടുണ്ടെന്നും എയർ ഇന്ത്യ സിഎംഡി രാജീവ് ബൻസാൽ പറഞ്ഞു. തുടർന്നും ചരക്ക് വിമാന സർവീസുകൾ നടത്തുന്നതിന് എയർലൈൻ അപേക്ഷ നൽകിയിട്ടുണ്ട്. ഹോങ്കോങ്ങിലേക്കുള്ള ചരക്ക് വിമാന സർവീസുകളും എയർലൈൻ നടത്തും.