ബെംഗളൂരു: ഇന്ത്യ - അമേരിക്ക ഐടി നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ഇന്ത്യയുടെ വിമാന സര്‍വീസ്. അടുത്ത വര്‍ഷം ജനുവരി 11ന് ആരംഭിക്കുന്ന ബെംഗ്ലുരൂ - സാന്‍ഫ്രാന്‍സിസ്കോ സര്‍വീസ് ഇന്ത്യ - അമേരിക്ക ബന്ധത്തില്‍ പുതുചരിത്രം സൃഷ്ടിക്കും.
അമേരിക്കയിലെ വെസ്റ്റ് കോസ്റ്റ് നഗരങ്ങളിലേയ്ക്കുള്ള യാത്രയോടെ ഇന്ത്യയിലേക്കുള്ള പുതിയ കവാടമായി ബെംഗ്ലൂരു മാറുമെന്നാണ് എയര്‍ഇന്ത്യയുടെ പ്രതീക്ഷ. പുതിയ സര്‍വീസില്‍ 238 സീറ്റുകളായിരിക്കും ഉണ്ടാവുക. എയർഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ സര്‍വീസായി മാറുമിത്. ബോയിംഗ് 777-200 എൽആർ വിമാനമാണ് യാത്രയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. ലോകത്തെ ഐ.ടി നഗരങ്ങളുടെ പട്ടികയിൽ ആദ്യ ഒന്നും രണ്ടും സ്ഥാനത്താണ് ബെംഗളൂരും സാൻ ഫ്രാൻസിസ്‌കോയും.