ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഭാവി സംബന്ധിച്ച് നിലവിലുള്ള അനിശ്ചിതത്വത്തെത്തുടർന്ന് എയർക്രാഫ്റ്റ് മെയിന്‍റനൻസ് എഞ്ചിനീയർമാർ (എഎംഇ) രാജി പ്രഖ്യാപിച്ചു. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് എയർ ഇന്ത്യ (എഐ) പൈലറ്റുമാർ വ്യോമയാന മന്ത്രി ഹർദീപ് പുരിക്കിന് കത്തയച്ചതിന് പിന്നാലെയാണ് എഞ്ചിനിയർമാരുടെ പ്രഖ്യാപനം.
എന്നാൽ നിശ്ചിത ബോണ്ട് കാലയളവ് പൂർത്തിയാക്കാതെ വിമാന പരിശീലനം ലഭിച്ചതിന് ശേഷം സ്ഥാപനത്തിൽ നിന്ന് രാജിവയ്ക്കുന്ന എയർക്രാഫ്റ്റ് മെയിന്‍റനൻസ് എഞ്ചിനീയർമാർ പരിശീലനച്ചെലവ്, ഹോട്ടൽ ചെലവുകൾ, ടിഎ / ഡിഎ, പരിശീലന കാലയളവിനുള്ള ശമ്പളം, എന്നിവ എയർ ഇന്ത്യ ലിമിറ്റഡിന് തിരികെ നൽകണമെന്ന് എയർ ഇന്ത്യ പുറത്ത് വിട്ട ഓർഡർ വ്യക്തമാക്കി. എയർ ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതുവരെ രാജിവച്ച എഞ്ചിനീയർമാരുടെ എണ്ണം എയർ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. എന്നാൽ എയർ ഇന്ത്യയിലെ 65 പൈലറ്റുമാർ രാജി വെച്ചതായും ആറ് മാസത്തെ അറിയിപ്പ് കാലയളവ് ഉടൻ പൂർത്തിയാകുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.