ലക്‌നൗ: അയോധ്യാ വിധിയില്‍ പുന:പരിശോധന ഹര്‍ജിക്കൊരുങ്ങി മുസ്ലീം വ്യക്തി നിയമ ബോര്‍ഡിലെ ഒരു വിഭാഗം. ബോര്‍ഡിന്‍റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഈ വിഭാഗം. നവംബര്‍ 9ലെ പരമോന്നതി വിധി പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ തര്‍ക്ക ഭൂമി ട്രസ്റ്റിനു കൈമാറാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി വിട്ടു നല്‍കാനും വിധിയുണ്ട്. ഭൂമിയില്‍ കൈവകാശമുണ്ടെന്ന് തെളിയിക്കാന്‍ കോടതിക്കു മുന്നില്‍ മുസ്ലീം വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല.
പുന:പരിശോധന ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗം ചേരും. വിധിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് എ.ഐ.എം.ഐ.എം തലവനും ഹൈദരാബാദ് എം.പിയുമായ അസദുദീന്‍ ഒവൈസിയും രംഗത്തെത്തിയിരുന്നു.