ETV Bharat / bharat

സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത; എ.ഐ.എം.ഐ.എം നേതാവ് അറസ്റ്റില്‍

കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച എ.ഐ.എം.ഐ.എം ജില്ലാ പ്രസിഡന്‍റ് മന്‍സൂര്‍ ആലമാണ് ഉത്തര്‍പ്രദേശില്‍ പൊലീസ് പിടിയിലായത്.

കൊവിഡ് 19  കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്  AIMIM member held for spreading misinformation on COVID-19  utharpradesh  utharpradesh crime news  crime latest news  സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു  പാര്‍ട്ടിയംഗം അറസ്റ്റില്‍
സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; പാര്‍ട്ടിയംഗം അറസ്റ്റില്‍
author img

By

Published : Mar 26, 2020, 12:10 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എ.ഐ.എം.ഐ.എം ജില്ലാ പ്രസിഡന്‍റ് അറസ്റ്റില്‍. അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തേഹാദുൽ മുസ്‌ലിമീൻ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റായ മന്‍സൂര്‍ ആലമാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പിടിയിലായത്. ജഹാംഗിര്‍ബാദ് സ്വദേശിയാണ് അറസ്റ്റിലായ മന്‍സൂര്‍ ആലം.

"സര്‍ക്കാര്‍ വസ്‌തുതകള്‍ ഒളിച്ചുവെക്കുകയാണ്. 500 കൊവിഡ് 19 ബാധിതരാണ് രാജ്യത്തുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കൊവിഡ് ബാധിച്ച് 50,000 പേരാണ് രാജ്യത്ത്മരിച്ചതെന്ന്" മന്‍സൂര്‍ ആലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പോസ്റ്റ് വൈറലായതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.