റായ്പൂർ: അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് എയിംസിലെ ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പടെ 40 പേര്‍ ക്വാറന്‍റൈനിലായി.
35 വയസുകാരനായ നഴ്സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ 23,452 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് -19 പോസിറ്റീവ് ആയ 4,814 പേർ സുഖം പ്രാപിച്ചെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇപ്പോള്‍ 17,915 പേര്‍ ചികിത്സയിലുണ്ട്. 723 പേരാണ് രോഗംബാധിച്ച് മരിച്ചത്.