ന്യൂഡൽഹി: കൊവിഡ് രോഗികളെ ചികിത്സിക്കാൻ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടറുടെ കത്ത്. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. കനിഷ്‌ക് യാദവാണ് കൊവിഡ് രോഗികളുടെ വാർഡിൽ തന്നെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മേലധികാരികൾക്ക് കത്ത് നൽകിയത്.
ധാരാളം ആരോഗ്യപ്രവർത്തകർ, ഡോക്‌ടർമാർ, നഴ്‌സുമാർ, മറ്റ് സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവർ രോഗികളെ ചികിത്സിക്കാൻ വളരെയികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അവരെ സഹായിക്കേണ്ട കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും കൊവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകരുടെ ഒപ്പം നിൽക്കണമെന്നും കനിഷ്‌ക് യാദവ് അഭ്യർഥിച്ചു.