ETV Bharat / bharat

ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് ജീവനക്കാരോട് എയിംസ് ഡൽഹി - എയിംസ് ഡൽഹി

ഓഫീസർ, സ്റ്റാഫ് എന്നിവർക്ക് ഈ നിർദേശത്തോട് എതിർപ്പുണ്ടെങ്കിൽ, ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ രേഖാമൂലം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

AIIMS Delhi appeals staff to contribute one-day salary to PM CARES fund  ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് ജീവനക്കാരോട് എയിംസ് ഡൽഹി  എയിംസ് ഡൽഹി  AIIMS Delhi
എയിംസ്
author img

By

Published : Apr 4, 2020, 4:03 PM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി പിഎം കെയർസിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അധികൃതർ ജീവനക്കാരോട് അഭ്യർഥിച്ചു. ഏതെങ്കിലും ഓഫീസർ, സ്റ്റാഫ് എന്നിവർക്ക് ഈ നിർദേശത്തോട് എതിർപ്പുണ്ടെങ്കിൽ, ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ രേഖാമൂലം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

2020 ഏപ്രിൽ ആറിനകം എതിർപ്പുകളൊന്നും ലഭിച്ചില്ലെങ്കിൽ ഒരു ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക കുറയ്ക്കും. കൊറോണ വൈറസ് ഭീഷണി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ശനിയാഴ്ച സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2,902 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.