ETV Bharat / bharat

എംജിആറിന് പ്രണാമം അർപ്പിച്ച് അണ്ണാ ഡിഎംകെ - അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്‍റെ 103-ാം ജന്മവാർഷികത്തിൽ പ്രണാമമർപ്പിച്ച് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാക്കൾ

AIADMK pays tribute to MG Ramachandran on 103rd birth anniversary
മക്കൾ തിലകത്തിന് പ്രണാമം അർപ്പിച്ച് എ.ഐ.എ.ഡി.എം.കെ
author img

By

Published : Jan 18, 2020, 5:02 AM IST

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്‍റെ 103-ാം ജന്മവാർഷികത്തിൽ പ്രണാമം അർപ്പിച്ച് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) പ്രവര്‍ത്തകരും നേതാക്കളും. വെള്ളിയാഴ്‌ച പാർട്ടി ആസ്ഥാനത്ത് വെച്ചു നടന്ന ചടങ്ങിൽ നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീർശെൽവവും പുഷ്‌പാർച്ചന നടത്തി.

1917 ജനുവരി 17ന് ജനിച്ച രാമചന്ദ്രൻ (എം‌ജി‌ആർ) തമിഴ് സിനിമയിൽ നിന്നാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. മക്കൾ തിലകം, പീപ്പിൾസ് കിങ് എന്നീ പേരുകളിലാണ് എം‌ജി‌ആർ അറിയപ്പെട്ടിരുന്നത്. 1977ൽ തമിഴ്‌നാട് മുഖ്യമന്ത്രിയായ അദ്ദേഹം 1987ൽ മരിക്കുന്നതുവരെ അധികാരത്തിൽ തുടർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.