ഗാന്ധിനഗർ: അഹമ്മദാബാദിൽ നിന്നുള്ള ആദ്യത്തെ കൊവിഡ് ബാധിത രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിയോമി ഷായാണ് ഒരു മാസം നീണ്ട ചികത്സക്കൊടുവിൽ സുഖം പ്രാപിച്ചത്. അവരുടെ രണ്ട് പരിശോധനാ ഫലവും നെഗറ്റീവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഷായെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തത്. വലിയൊരു യാത്ര അവസാനിച്ചെന്നും അതിന് സഹായകമായത് ഡോക്‌ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ള എല്ലാ ആശുപത്രി ജീവനക്കാരുടെയും പ്രയത്‌നമാണെന്നും അവർ പറഞ്ഞു. എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരുന്ന് കൊവിഡിനെതിരെ പോരാടണമെന്നും നിയോമി ഷാ അഭ്യർഥിച്ചു. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 15,712 ആയി ഉയർന്നെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
അഹമ്മദാബാദിലെ ആദ്യ കൊവിഡ് ബാധിത രോഗമുക്തി നേടി
കഴിഞ്ഞ മാസം 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിയോമി ഷായാണ് ഒരു മാസം നീണ്ട ചികത്സക്കൊടുവിൽ സുഖം പ്രാപിച്ചത്.