ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ. കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ ആരോഗ്യനില തൃപ്‌തികരമാണെന്ന് കുടുംബം അറിയിച്ചു. ഒക്‌ടോബർ ഒന്നിനാണ് തനിക്ക് കൊവിഡ് പോസിറ്റീവായ വിവരം അഹമ്മദ് പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചത്. അതിനുശേഷം വീട്ടിൽ ഐസൊലേഷനിൽ തുടരുകയായിരുന്നു.
‘അഹമ്മദ് പട്ടേലിനെ മേദാന്ത ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും അതിവേഗം സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും’ അഹമ്മദ് പട്ടേലിന്‍റെ മകൻ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.
ശശി തരൂര്‍, ആനന്ദ് ശര്‍മ, അശോക് ഗെഹ്ലോത് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഹമ്മദ് പട്ടേല്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.