ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ 2020 ലെ ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടികാഴ്‌ച നടത്തും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീതി ആയോഗ് മുഖാന്തിരമാണ് കൂടികാഴ്‌ച നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന് മുന്‍പും പ്രധാനമന്ത്രി നാല്‍പ്പത് സാമ്പത്തിക വിദഗ്‌ധന്‍മാരുമായി കൂടികാഴ്‌ച നടത്തിയിരുന്നു. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും, രാജ്യത്തിന്‍റെ വളര്‍ച്ചയ്‌ക്ക് വേഗം പകരുന്നതുമായ ആശങ്ങള്‍ അവതരിപ്പിക്കാന്‍ സാമ്പത്തിക വിദഗ്‌ധരോട് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
-
The Union Budget represents the aspirations of 130 crore Indians and lays out the path towards India’s development.
— Narendra Modi (@narendramodi) January 8, 2020 " class="align-text-top noRightClick twitterSection" data="
I invite you all to share your ideas and suggestions for this year’s Budget on MyGov. https://t.co/zVCL06TdLn
">The Union Budget represents the aspirations of 130 crore Indians and lays out the path towards India’s development.
— Narendra Modi (@narendramodi) January 8, 2020
I invite you all to share your ideas and suggestions for this year’s Budget on MyGov. https://t.co/zVCL06TdLnThe Union Budget represents the aspirations of 130 crore Indians and lays out the path towards India’s development.
— Narendra Modi (@narendramodi) January 8, 2020
I invite you all to share your ideas and suggestions for this year’s Budget on MyGov. https://t.co/zVCL06TdLn
ബജറ്റ് തയാറാക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍, കര്‍ഷകരുടെ പുരോഗതിക്കും, വിദ്യാഭ്യാസത്തിനും പ്രയോജനപ്പെടുന്നതടക്കമുള്ള പുതിയ ആശങ്ങള്‍ അവതരിപ്പിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണം - മോദി ട്വിറ്ററില്‍ കുറിച്ചു.