ജയ്‌പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് കോൺഗ്രസ് എംഎൽഎമാരാണ് ഗുജറാത്തിൽ രാജിവച്ചത്. ഇതിനു പിന്നാലെ നാല് കോൺഗ്രസ് എംഎൽഎമാർ ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിലുള്ള റിസോർട്ടിൽ എത്തിയതായി വിവരം. അംബാജിയിലെ അബു റോഡിൽ സ്ഥിതിചെയ്യുന്ന വൈൽഡ് വിൻഡ്‌സ് റിസോർട്ടിൽ ഇവരെ കണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ആളുകളെ ഒറ്റിക്കൊടുക്കാൻ ആഗ്രഹിക്കുന്നവരാണ് പാർട്ടി വിട്ടുപോയതെന്ന് കോൺഗ്രസ് എംഎൽഎ ഗുലാബ് സിംഗ് രജ്‌പുത് പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ഇവിടെ ചർച്ചചെയ്യും. ഒരു എംഎൽഎയും പാർട്ടിയിൽ നിന്ന് പിന്മാറാൻ പോകുന്നില്ല. ആളുകളെ ഒറ്റിക്കൊടുക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണ് പാർട്ടിയിൽ നിന്ന് പോകുക. ജനങ്ങളെ അവഹേളിച്ച് പാർട്ടി വിട്ടവരോട് ജനങ്ങള്‍ ക്ഷമിക്കുകയില്ലെന്നും രജ്‌പുത് പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും.